തിരുവനന്തപുരം: വാൻറോസ് ഊറ്റുകുഴി റോഡിലും സെക്രട്ടേറിയറ്റ് വൈഎംസിഎ ഗേറ്റിനു സമീപവും കേരള വാട്ടർ അഥോറിറ്റിയുടെ 315 എംഎം എച്ച്ഡിപിഇ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ഗാന്ധാരിയമ്മൻ കോവിൽ റോഡ്, മേലേ തമ്പാനൂർ, ആയുർവേദ കോളജ്, കുന്നുംപുറം, അംബുജവിലാസം റോഡ്, സ്റ്റാച്ച്യു, പുളിമൂട് എന്നിവിടങ്ങ ളിൽ ഇന്നു വൈകുന്നേരം ഏഴുമുതൽ നാളെ രാവിലെ ഏഴുവരെ ജലവിതരണം പൂർണമായോ ഭാഗികമായോ തടസപ്പെടും.
ഈ പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാമെന്നതിനാൽ ഉപഭോക്താക്കൾ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.